ഇളമണ്ണൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 3588 മഹാകവി കുമാരനാശാൻ സ്മാരക കുന്നിട -കുറുമ്പകരശാഖയിലെ ശ്രീനാരായണ ഗുരുദേവ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും 10,11,12,13 തീയതികളിൽ നടക്കും. ഒന്നാം ദിവസമായ 13ന് വിഗ്രഹ ഘോഷയാത്ര,രണ്ടാം ദിനമായ 11ന് രാവിലെ 8നും 8.30നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ. വിശേഷാൽ പൂജ. മൂന്നാം ദിനം അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,ഗുരുപൂജ,ബിംബശുദ്ദി,കലശപൂജകൾ നാലാം ദിനംമായ 13ന് രാവിലെ 7.40 നും 8.30നും മദ്ധ്യേ കുമളി ശ്രീനാരായണ ധർമ്മാശ്രമം സ്വാമി ഗുരുപ്രകാശം സ്വാമിയുടെയും തന്ദ്രികാചാര്യൻ താന്ദ്രിക ഭൂഷൺ സുജിത് തന്ദ്രിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠ,തുടർന്ന് പരികലശാഭിഷേകം അനുഗ്രഹ പ്രഭാഷണം,അന്നദാനം തുടർന്ന് നടക്കുന്ന ക്ഷേത്ര സമർപ്പണ പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡണ്ട് ജെ.ഹരിലാലിന്റെ അദ്ധ്യതയിൽ അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും.ശാഖാ സെക്രട്ടറി ജി.ഷാജി സ്വാഗതം ആശംസിക്കും. ഗുരുക്ഷേത്ര സമർപ്പണവും പ്രതിഷ്ഠ സമർപ്പണവും യോഗം കൗൺസിലർ എബിൻ അമ്പാടി നിർവഹിക്കും.പ്രതിഷ്ഠാ ദിന സന്ദേശവും മുൻശാഖാ ഭാരവാഹികളെ ആദരിക്കലും അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌കുമാർ നിർവഹിക്കും.അടൂർ യൂണിയൻ അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഷിബു കിഴക്കേടം,യൂത്ത് മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അനിൽ നെടുമ്പള്ളിൽ, സെക്രട്ടറി സുജിത് മണ്ണടി,വനിതാ സംഘം താലൂക്ക് കൺവീനർ ഇൻചാർജ് സുജ മുരളി,കൂടൽ നോബൽ കുമാർ ജി.ദിനേശ് തുടങ്ങിയവർ സംസാരിക്കും.