റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 25-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ മാടമൺ പമ്പാ മണപ്പുറത്ത് നാളെ തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷനാകും. റാന്നി യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ ആമുഖ പ്രസംഗം നടത്തും. സ്വാഗത സംഘം കൺവീനർ പി.എൻ മധുസൂദനൻ സ്വാഗതവും, ഗുരുധർമ്മ പ്രചരണ സഭ റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ്.വിശ്വംഭരൻ നന്ദിയും പറയും.
സമ്മേളനത്തിന് മുന്നോടിയായി യുണിയൻ ചെയർമാൻ പി.ആർ. അജയകുമാർ പതാക ഉയർത്തും.

വിവിധ ഘോഷയാത്രകളും, ദീപശിഖ പ്രയാണവും നാളെ രാവിലെ ആരംഭിക്കും. ദീപശിഖ പ്രയാണം രാവിലെ 5 ന്​ ശിവഗിരി മഹാസന്നിധിയിലെ സന്ന്യാസി ശ്രേഷ്ഠരിൽ നിന്ന് യൂണിയൻ ഭാരവാഹികളായ പി.എൻ ചന്ദ്രപ്രസാദ്, പി.കെ ലളിതമ്മ എന്നിവർ ഏറ്റുവാങ്ങും. തുടർന്ന് പേഴുംപാറ ഗുരദേവക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. ഇവിടെ നിന്ന് പേഴുംപാറ ശാഖാ പ്രസിഡന്റ് എ.വി ആനന്ദൻ ക്യാപ്ടനായും ശാഖാ സെക്രട്ടറി സജീവ് ശ്രീ ശബരി വൈസ്. ക്യാപ്ടനായും സമ്മേളന നഗരിയിൽ എത്തിക്കും.
സംഘാടക സമിതി ജനറൽ കൺവീനർ എം.എസ് ബിജുകുമാർ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പി.എസ്.ചന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.

പതാക ഘോഷയാത്ര കോട്ടമൺ പാറ ടൗൺ ശാഖാ ഗുരദേവമന്ദിരത്തിൽ നിന്ന് ആരംഭിക്കും.അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സി.ഡി മോഹനൻ ഉദ്ഘാടനം ചെയ്യും.സി.എസ്. വിശ്വംഭരൻ അദ്ധ്യക്ഷനാകും.ശാഖാ പ്രസിഡന്റ് എൻ. വിശ്വനാഥൻ ക്യാപ്ടനും, സെക്രട്ടറി ബിന്ദു സരേഷ് വൈസ്. ക്യാപ്ടനുമാണ്.
കൊടിക്കയർ ഘോഷയാത്ര കരികുളം ശാഖയിൽ നിന്ന് ആരംഭിക്കും.അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം കെ.ബി മോഹനൻ ഉദ്ഘാടനം ചെയ്യും.വി.ജി കിഷോർ അദ്ധ്യക്ഷനാകും.
ശാഖാ വൈസ്. പ്രസിഡന്റ് കെ.ആർ. ഭാസ്‌കരൻ ക്യാപ്ടനും, സെക്രട്ടറി ഷീബ സജി വൈസ്.ക്യാപ്ടനുമാണ്.
കൊടിമര ഘോഷയാത്ര നാറാണംമൂഴി ഗുരദേവ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പ്രദീപ് കുമാർ കിഴക്കേവിളയിൽ ഉദ്ഘാടനം ചെയ്യും.അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം കെ.കെ സോമരാജൻ അദ്ധ്യക്ഷനാകും.ശാഖാ പ്രസിഡന്റ് കെ.എസ് കമലാസനൻ ക്യാപ്ടനും, ശാഖാ സെക്രട്ടറി ബിജു ബി വൈസ്.ക്യാപ്ടനുമാണ്.
വിവിധ ഘോഷയാത്രകൾ ഉച്ചയോടെ മാടമൺ ജംഗ്ഷനിൽ എത്തി സംയുക്ത ഘോഷയാത്രയായി കൺവൻഷൻ നഗരിയിൽ എത്തിച്ചേരും.
തുടർന്ന് യുണിയൻ ചെയർമാൻ പി.ആർ.അജയകുമാർ പതാക ഉയർത്തും.