kt

കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് ഭൂമിത്രസേന ഡബ്ള്യു. ഡബ്ള്യു. എഫിന്റെ സഹകരണത്തോടെ തണ്ണീർത്തട ദിനം ആചരിച്ചു. നഗരസഭാദ്ധ്യക്ഷ ബി.ശ്യാമളാമ്മ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുമൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ഡബ്ള്യു. ഡബ്ള്യു. എഫ് ഇന്ത്യ സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ്, മാനേജർ പ്രൊഫ. ഫാ. ബേബി തോമസ്, ഭൂമിത്ര സേന കോർഡിനേറ്റർ ലിൻസി അലക്സ്, എ.കെ. ശിവകുമാർ എന്നിവർ സംസാരിച്ചു. സുജിത് വി.ഗോപാൽ, രഞ്ജൻ മാത്യു വർഗീസ്, എ.കെ.ശിവകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകളെടുത്തു. ഡോക്യുമെന്ററി പ്രദർശനം, ചർച്ച എന്നിവയും നടന്നു.