കോന്നി: ശ്രീനാരായണ പബ്‌ളിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ 28ാമത് വാർഷികാഘോഷം ഇന്ന് നടക്കും. രാവിലെ 9.30 മുതൽ കലാപരിപാടികൾ. വൈകിട്ട് 5.30ന് പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജരും ഐ.ടി.ഡി.സി ഡയറക്ടറുമായ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.യു.ജനീഷ് കുമാറും വീണാജോർജും മുഖ്യപ്രഭാഷണം നടത്തും. കോന്നി സി.ഐ എസ്. അഷാദ് സമ്മാനദാനം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, സ്‌കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ബിനിലാൽ, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്തംഗം ശോഭ മുരളി, പ്രമാടം ഗ്രാമ പഞ്ചായത്തംഗം കെ.കെ.നെഹ്റു, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, സുരേഷ്
ചിറ്റിലക്കാട്ട്, യൂണിയൻ കൗൺസിലർമാരായ കെ.എസ്.സുരേശൻ, എസ്. സജിനാഥ്, പി.വി രണേഷ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലിലനാഥ്, അഡ്മിനിസ്‌ട്രേറ്റർ എം.കെ ശ്രീലാൽ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, സ്കൂൾ ലീഡർ ഗൗതം പത്മകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.