കോന്നി : കോന്നിയിൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജ് നിർമ്മാണ പൂർത്തീകരണത്തിനും കുടിവെള്ള പദ്ധതികൾക്കും, ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് മുൻഗണനൽ നൽകിയിരിക്കുന്നത്. മണ്ഡലത്തിലെ വിവിധ റോഡുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ബഡ്ജറ്റിലും നിർമ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളേജിന് കിഫ്ബിയിൽ നിന്നും 154 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചിരിക്കുന്നത്.
നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളേജ് : 150 കോടി.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് : 50 കോടി.
കോന്നി , പ്രമാടം, മലയാലപ്പുഴ, മൈലപ്ര, കലഞ്ഞൂർ, ചിറ്റാർ, തണ്ണിത്തോട്. അരുവാപ്പുലം പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികൾക്ക് : 400 കോടി,
കൂടൽ, മൈലപ്ര, വള്ളിക്കോട്, ചിറ്റാർ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് : 100കോടി
പുതിയ ഡിവൈ എസ്. പി ഓഫീസിന് : 5 കോടി.