കുമ്പഴ : എസ്.എൻ.ഡി.പി യോഗം 87 കുമ്പഴ നെടുമനാൽ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി എം.ആർ. പണിക്കർ, യൂണിയൻ കൗൺസിലർമാരായ പി.കെ. പ്രസന്നകുമാർ, കെ.എസ്. സുരേശൻ, എസ്. സജിനാഥ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാപുരുഷോത്തമൻ, ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ മുണ്ടപ്ളാക്കുഴിയിൽ, വിനതാസംഘം യൂണിറ്റ് പ്രസിഡന്റ് പ്രസന്നാശശി എന്നിവർ പ്രസംഗിച്ചു.