തിരുവല്ല: നഗരസഭയിൽ വ്യാപാരികൾ ലൈസൻസ് ഫീസ് പുതുക്കാൻ എത്തുമ്പോൾ ഹരിത കർമ്മസേനയുടെ രജിസ്‌ട്രേഷൻ ഫീസ് എടുക്കാത്തവർക്ക് ലൈസൻസ് പുതുക്കി കൊടുക്കുന്നില്ലെന്ന് പരാതി. ഹരിത കർമ്മസേനയുടെ രജിസ്‌ട്രേഷൻ ഫീസായി 300 രൂപയാണ് വ്യാപാരികളുടെ പക്കൽ നിന്നും ഈടാക്കുന്നത്. ക്ളീൻ സിറ്റിയായി നഗരം പരിപാലിച്ചു പ്രഖ്യാപനം നടത്തണമെന്നും കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റിജു വാഴൂർ,ജിജോ പി.ജോസഫ്,രജി കുരുവിള,സജി ചെറിയാൻ,സുരേഷ് സാരംഗി സിയാ മജീദ് എന്നിവർ പ്രസംഗിച്ചു.