തിരുവല്ല: സ്‌റ്റേജ് ആർട്ടിസ്റ്റ്‌സ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ (സവാക്ക്) ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് വൈ.എം.സി.എ.ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് നിരണം രാജൻ അദ്ധ്യക്ഷത വഹിക്കും. അജി എം.ചാലാക്കേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സുദർശനൻ വർണം മുഖ്യപ്രഭാഷണം നടത്തും.നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ചികിത്സാ സഹായ വിതരണവും കലാപരിപാടികളുടെ ഉദ്ഘാടനം ഉല്ലാസ് പന്തളവും നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ.