തിരുവല്ല: മാർത്തോമ്മ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർത്തോമ്മ ട്രോഫി അഖിലകേരള ഇന്റർകോളേജിയറ്റ് ഫുട്‌ബോൾ ടൂർണമെന്റ് 10ന് ആരംഭിക്കും. മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മാർത്തോമ്മ കോളേജ് സെന്റ് അലോഷ്യസ് കോളേജ് എടത്വായെ നേരിടും.15ന് നാലിന് ഫൈനൽ നടക്കും.