കോന്നി:പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 88ാം ഓർമ്മപ്പെരുന്നാളിൽ പങ്കെടുക്കുന്നതിനുള്ള തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല പദയാത്ര പേരൂർകുളം സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നിന്ന് ആരംഭിച്ചു.. വകയാർ,വി.കോട്ടയം'വാഴമുട്ടം കിഴക്ക്,പടിഞ്ഞാറ് ,ഓമല്ലൂർ തു ടങ്ങിയമേഖലകളിലെ സ്വീകരണത്തിന് ശേഷം 3.30ന് വടക്കൻ തീർത്ഥാടകരോടൊപ്പം കബറിങ്കൽ എത്തിച്ചേർന്നു. ഫാ.തോമസ് സാമുവൻ,ഫാ.ഡോ.കോശി പി.ജോർജ്ജ്, ഫാ.ഡേവീസ് പി തങ്കച്ചൻ,ഫാ.ജോസഫ് വർഗീസ്,ഫാ. ജയിംസ് ജോർജ്,ഫാ.സി.പി സാമുവൽ, ഫാ.ബിനു കോശി,ജോസ് പനച്ചയ്ക്കൽ, ജോസ് സാമുവൽ,റോയിമോൻ ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.