08-jwala

പ്രമാടം: ഗ്രാമപഞ്ചായത്തും എക്‌സൈസ് വകുപ്പും സംയുക്തമായി വിമുക്തിപദ്ധതിയുടെ ഭാഗമായി വിമുക്തി ജ്വാല തെളി​യിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവ​ഹിച്ചു. പുതിയ തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കാതെ മുന്നോട്ട് നയിക്കുന്നതിന് ഈ ജനകീയ പരിപാടി ഉപകരിക്കുമെന്ന് അദ്ദേഹം പ​റഞ്ഞു.
കോന്നിഎക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്, വിമുക്തി കോർഡി​നേറ്റർമാരായ അയൂബ് ഖാൻ, രമേശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനന്ദവല്ലി​അമ്മ, കെ.പ്രകാശ് കു​മാർ, അശ്വതി സുഭാഷ്, മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് മാത്യു പാ​സ്റ്റർ, പൂങ്കാവ് ബാലൻ, ഖേലോ ഇന്ത്യ ഡയറക്ടർ ജെ.ഗോപകുമാർ, ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.