പന്തളം: പറന്തലിലെ നിലം നികത്തലിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആർ.റ്റി.ഐ. കേരള ഫെഡേറേഷൻ യോഗം തീരുമാനിച്ചു.
എം.സി. റോഡിൽ പറന്തൽ സർവീസ് സഹകരണ ബാങ്കിനെതിർവ​ശത്ത് അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് ജനറൽ കൺവെൻഷൻ ഗ്രൗണ്ടിനു വേണ്ടി വാങ്ങിയ അഞ്ചേക്കറോളം സ്ഥലത്തിൽ ഒരേക്കേറോളം വരുന്ന കല്യാണിക്കൽ ഏലായിലാണ് നിലവും കൈത്തോടുകളും നികത്തി പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുന്ന തരത്തിൽ റോഡ് നിർമ്മിച്ചത്. അനധികൃതമായി നിലം നികത്തൽ ആരംഭിച്ചപ്പോൾത്തന്നെ പ്രദേശവാസികളിൽ ചിലർ റവന്യൂ അധികൃതർക്ക് പരാതി നൽകി. േകാടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ അഡ്വ. വിനീത് വി. സ്ഥലത്തെത്തി പരശോധന നടത്തുന്നതിനിടെ ഒരു സംഘം ആക്രമിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രശേഖര പിള്ള ഉദ്​ഘാടനം ചെയ്തു. ടി. വൈ. മാത്യു, ജി. ശിവൻ പിള്ള, ബിനു, ജോൺസൺ, ചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.