മഞ്ഞിനിക്കര : ഏലിയാസ് ബാവായുടെ കബറിങ്കൽ നാടിന്റെ നാനാഭാഗത്തു നിന്ന് കാൽനടയായി തീർത്ഥയാത്രകൾ എത്തി അനുഗ്രഹം പ്രാപിച്ചു.
ഇന്നലെ രാവിലെ മുതൽ തിരക്കായിരുന്നു. പ്രധാന വടക്കൻ മേഖലാ തീർത്ഥയാത്ര മൂന്ന് മണിയോടെ മഞ്ഞിനിക്കര ഓമല്ലൂർ കുരിശടിയിൽ എത്തിച്ചേർന്നു. വടക്കൻ മേഖലാ തീർത്ഥയാത്രയും ഹൈറേഞ്ച് മേഖലാ തീർത്ഥയാത്രയും തെക്കൻ മേഖലാ യാത്രയും തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖലാ തീർത്ഥയാത്രയും രണ്ടരയോടെ കുരിശിങ്കൽ എത്തിച്ചേർന്നു.
ഇവിടെ നിന്ന് ഇവരെ സ്വീകരിച്ച് ദയറായിലേക്ക് ആനയിച്ചു. വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ നേതൃത്വം നൽകി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ ബസേലിയോസ് തോമസ് പ്രഥമൻ അദ്ധ്യക്ഷത വഹിച്ചു. പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ ക്രിസോസ്റ്റമോസ് ശെമവുൻ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മോർ അത്താനാസ്യോസ്, ജോസഫ് മോർ ഗ്രീഗോറിയോസ്, തോമസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ ദീയസ് കോറസ് , യൂഹാനോൻ മോർ മിലിത്തിയോസ് ഗീവർഗീസ് മോർ അത്താനാസ്യോസ്, മാത്യൂസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ ദീയസ്‌കോറസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് ,മാത്യൂസ് മോർ ഈവാനിയോസ് , തോമസ് മോർ തീമോത്തിയോസ്, ജോസഫ് മോർ ഗ്രീഗോറിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ് , കുര്യാക്കോസ് മോർ ക്ലീമീസ് , തോമസ് മോർ അലക്സന്ത്രയോസ്, സഖറിയാ മോർ പോളികാർപ്പസ്, ഏലിയാസ് മോർ യൂലിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, തോമസ് മോർ അലക്സന്ത്രി യോസ്, സഖറിയാ മോർ പീലക്സീനോസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്ത മാർ , ഷെവ. ടി. യു കുരുവിള, കലാ അജിത്ത്, ഗീതാ വിജയൻ ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ്കോപ്പ, ഇ.കെ. മാത്യൂസ് കോറെപ്പിസ്‌കോപ്പ എന്നിവർ പങ്കെടുത്തു.