തിരുവല്ല: പൊയ്കയിൽ കുമാരഗുരുദേവന്റെ 142-ാംജന്മദിന മഹോത്സവം 14 മുതൽ 20വരെ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും.14ന് രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റും. 9.30ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, മൂന്നിന് എട്ടുകരസംഗമം, വൈകിട്ട് 8ന് എട്ടുകരസമ്മേളനം.15ന് 10ന് സെമിനാർ കവി എം.ആർ രേണുകുമാർ ഉദ്ഘാടനം ചെയ്യും. വി.വി.സ്വാമി അവതാരകനാകും. വൈകിട്ട് 7ന് യുവജനസംഘം പ്രതിനിധിസംഗമം കവയത്രി സതി അങ്കമാലി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 11ന് സെമിനാർ സിന്ധു ഉദ്ഘാടനം ചെയ്യും. ഡോ.അമൽ സി.രാജൻ അവതാരകനാകും. 5ന് എംപ്ലോയിസ് ആന്റ് പെൻഷനേഴ്സ് ഫോറം സമ്മേളനം കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ഡോ.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 6.30ന് മതസമ്മേളനം അയ്യപ്പസേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും.സഭ ഗുരുകുലശ്രേഷ്ഠൻ ഇ.ടി.രാമൻ അദ്ധ്യക്ഷനാകും. ഫാ.ഫിലിപ്പ് ജേക്കബ് മൂലമണ്ണിൽ മുഖ്യാതിഥിയാകും.17ന് വൈകിട്ട് 4ന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര. രാത്രി 8ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെറുകിട തൊഴിൽപദ്ധതി ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവഹിക്കും. പരീക്ഷാ പരിശീലനപദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തമിഴ്നാട് എം.പി തോൾ തിരുമാവളവൻ മുഖ്യാതിഥിയാകും. ആന്റോ ആന്റണി എം.പി സപ്ലിമെന്റ് പ്രകാശിപ്പിക്കും.18ന് 2ന് ജന്മദിന സമ്മേളനം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ മുഖ്യാതിഥിയാകും. എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും. 5ന് മഹിളാസമ്മേളനം വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹിളാസമാജം പ്രസിഡന്റ് കെ.എസ്.ആനന്ദം അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന വനിതാകമ്മിഷനംഗം ഷാഹിത കമാൽ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് വിദ്യാർത്ഥി - യുവജനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും.19ന് 11 മുതൽ കലാപരിപാടികൾ. 20ന് വൈകിട്ട് 5ന് കൊടിയിറക്ക്. പ്രസിഡന്റ് വൈ.സദാശിവൻ, ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ, ചന്ദ്രബാബു കൈനകരി, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്ക്കരൻ, ട്രഷറർ കെ.മോഹനൻ, ജോ.സെക്രട്ടറി കെ.ടി.വിജയൻ, ഹൈകൗൺസിലംഗം ടി.കെ.രാജപ്പൻ, മീഡിയാ കൺവീനർ വി.കെ.ചെല്ലകുമാർ, കെ.സി.ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.