പത്തനംതിട്ട : കെ.കെ.നായരുടെ ഏഴാം ചർമവാർഷിക ദിനത്തിൽ വെട്ടിപ്പുറം 115-ാം നമ്പർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗവും 2820-ാം നമ്പർ ദേവി വിലാസം വനിതാ സമാജവും അനുസ്മരണം നടത്തി. കരയഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് വെട്ടിപ്പുറം, യൂണിയൻ പ്രതിനിധി എ.എസ് മോഹൻ കുമാർ ചൈത്രം, അനിൽ കുമാർ തലാപ്പിൽ, സി. കൃഷ്ണകുമാർ കളപ്പുരയ്ക്കൽ, ദിനേശ് നായർ, വനിതാ സമാജം പ്രസിഡന്റ് ഉഷ ജി. നായർ, സി.ജി ഉഷാകുമാരി എന്നിവർ സംസാരിച്ചു.