തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതി - യുവാക്കൾക്കായി വിവാഹപൂർവകൗൺസലിംഗ് കോഴ്‌സ് 15,16 തീയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.15ന് രാവിലെ 9ന് രജിസ്‌ട്രേഷൻ. 9.15ന് എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൺവീനർ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതവും യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ കൃതജ്ഞതയും ആശംസിക്കും.രണ്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ രാജേഷ് പൊന്മല,ഡോ.ശരത്ചന്ദ്രൻ,ഷൈലജ രവീന്ദ്രൻ,ഡോ.രാമകൃഷ്ണൻ,കൊടുവഴങ്ങാ ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുക്കും.16ന് വൈകിട്ട് ക്ലാസ് അവലോകനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.കോഴ്‌സിൽ പങ്കെടുക്കുന്നവർ ശാഖയിലെ യൂണിയൻ ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469-2700093, 9074552253.