കോഴഞ്ചേരി : ഗ്രാമീണ ജനങ്ങൾ തമ്മിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിംഗ് സംവിധാനത്തിന്റെ സൗകര്യം സമൂഹത്തിലെ താഴേതട്ടിലുള്ളവരുടെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന 'മുറ്റത്തെ മുല്ല ലഘു ഗ്രാമീണ പദ്ധതി' യ്ക്ക് മേലുകര സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിക്കുകയാണ്.വായ്പാ പദ്ധതിയിൽ താൽപ്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ ഇന്ന് രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തിൽ‌ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എൻ.പ്രമോദ് കുമാർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9142025584 ബന്ധപ്പെടേണ്ടതാണ്.