ചെങ്ങന്നൂർ: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം 1207-ാം പേരിശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും, പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും തൈപ്പൂയത്തോടനുബന്ധിച്ച് കാവടിയാട്ടവും, കാവടി വരവും നടന്നു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പേരിശ്ശേരി ക്ഷേത്രത്തിലേക്കും മുതവഴി പിണ്ണാക്കേരിൽ കാവ് ദേവസ്ഥാനത്തുനിന്നും ശ്രീ കുമാരമംഗലം ക്ഷേത്രത്തിലേക്കും ഘോഷയാത്ര നടന്നു. . കാവടി അഭിഷേകം, നവകം പൂജ, ഉച്ചപൂജ എന്നിവ യും ഉണ്ടായിരുന്നു.