മഞ്ഞിനിക്കര : മോർ ഇഗ്‌നാത്തിയോസ് ഏലിയാസ്
ത്രിദ്വിയൻ ബാവായുടെ 88-ാ മത് ഓർമ്മ പെരുന്നാൾ സമാപിച്ചു.
ശനിയാഴ്ച പുലർച്ചെ മോർ സ്‌തേഫാനോസ് പള്ളിയിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത കാർമ്മികത്വത്തിൽ കുർബാന നടന്നു.
ദയറാ പള്ളിയിലെ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ജോസഫ് മോർ ഗ്രീഗോറിയോസ്, സഖറിയ മോർ പീലക്‌സീനോസ് , മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ കാർമികത്വം വഹിച്ചു.
ലബനോൻ ആർച്ച് ബിഷപ്പ് മോർ ക്രിസ്റ്റോമസ് ശെമവൂൻ മെത്രാപ്പോലിത്ത കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തി. നേർച്ച വിളമ്പോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.