കാരക്കാട്: ആത്മബോധോദയ സംഘം ശ്രീശുഭാനന്ദ ട്രസ്റ്റ് 89/87 ശ്രീശുഭാനന്ദാശ്രമം 65മത് വാർഷിക മഹാമഹം 10,11,12 തീയതികളിൽ തൃക്കൊടിയേറ്റ്, സമൂഹാരാധന,ആത്മീയ പ്രഭാഷണം,പൊതുസമ്മേളനം, തുടങ്ങി കലാപരിപാടികളോടുകൂടി നടക്കുന്നതാണ്. 10ന് രാവിലെ 5ന് ഗുരുപൂജയ്ക്കും സമൂഹാരാധനയ്ക്കും ശേഷം 10ന് ചെറുകോൽ ശുഭാനന്ദാശ്രമം സ്വാമി ചിന്ദാനന്ദൻകൊടിയേറ്റ് നിർവഹിക്കും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദൻ ആത്മീയപ്രഭാഷണം നടത്തും. 10,11 തീയതികളിൽ ശുഭാനന്ദ ഗീതങ്ങളും ഭക്തിഗാനസുധയും നടത്തും, എല്ലാദിവസവും സമൂഹ ആരാധനയ്ക്ക് ശേഷം ആത്മീയപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. 12ന് ചെറുകോൽ ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കുമാരപിള്ള സ്വാഗതം ആശംസിക്കും.