നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 580-ാം പരിയാരം കിഴക്ക് (പൂക്കോട്) ശാഖയിലെ 27ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക ആഘോഷം 10, 11 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 8.15ന് ശാഖാ പ്രസിഡന്റ് എം.കെ.ലാൽ പതാക ഉയർത്തും. നാളെ രാവിലെ 6 ന് പ്രത്യേക ഗുരുപൂജ, 11 ന് ഡോ.ബീനാ സുരേഷ് ഗുരുദേവ പ്രഭാഷണം നടത്തും . 2 ന് മെഡിക്കൽ ക്യാമ്പ്. 5.30ന് ഗുരുപുഷ്പാഞ്ജലി പൂവത്തൂർ സദാനന്ദൻ ശാന്തിയുടെ നേതൃത്വത്തിൽ നടക്കും. 6 ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന.
ചൊവ്വാഴ്ച രാവിലെ 5.15 ന് ഗണപതി ഹോമം, 8.30 ന് ഗുരു ഭാഗവത പാരായണം, വൈകിട്ട് 4 ന് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശക സമിതി അംഗം സി.കെ.വിദ്യാധരൻ പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകും. 5.30ന് സമൂഹപ്രാർത്ഥന, 6 ന് ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.