പത്തനംതിട്ട : കേരള സാംബവർ സൊസൈറ്രി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ. 10ന് പ്രതിനിധി സമ്മേളനം കെ.എസ്.എസ് ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡി.വാസു, വൈസ് പ്രസിഡന്റുമാരായ എ.ഗോപാലൻ, സി.എൻ.കേശവൻ, ജോ. സെക്രട്ടറി അനിൽ കുമാർ മലയാലപ്പുഴ, പി.എൻ.പുരുഷോത്തമൻ, ഖജാൻജി ആനന്ദൻ കടമ്പനാട്, ഓർഗനൈസിംഗ് സെക്രട്ടറി പി.ആർ.ബാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ രാമൻ, രജിസ്ട്രാർ എം.കെ ശിവൻ കുട്ടി, സെക്രട്ടറി ബി. അജിത് കുമാർ, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.

ഉച്ചയ്ക്ക് 2.30ന് വനിത - യുവജന സമ്മേളനം കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.വി.എസ് ജില്ലാ പ്രസിഡന്റ് രോഹിണി ബാബു അദ്ധ്യക്ഷത വഹിക്കും. ഭാനുമതി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ചന്ദ്രിക മോഹൻ, ജനറൽ സെക്രട്ടറി സരളാ രാമചന്ദ്രൻ എന്നിവർ സംസാരിക്കും.