തിരുവല്ല: സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന യുവതരംഗം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി അനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസി സാമുവൽ,എച്ച്.എം മാത്യു ദാനിയൽ,പുല്ലാട് ബി.പി.ഒ ഷാജി.എ.സലാം,പ്രോഗ്രാം ഓഫീസർ ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. കൗമാരക്കാരിൽ ആത്മവിശ്വാസവും അഭിമാനവും വളർത്തുക, ആധുനിക മനശാസ്ത്ര ധാരണകൾ ഫലപ്രദമായ രീതിയിൽ വിനിമയം ചെയ്യുക,ജനാധിപത്യ മാനവിക മൂല്യങ്ങൾ രൂപപ്പെടുത്തുക, മാനസികാരോഗ്യം,കായികാരോഗ്യം,സമഭാവന, ലഹരിമുക്ത സമൂഹം എന്നിവ ലക്ഷ്യമിടുന്ന പരിപാടിയാണ് യുവതരംഗം.നൃത്തം, സംഗീതം,പാവനാടകം,അഭിനയം എന്നിവയിലൂടെയാണ് ഇവ കുട്ടികളിലേക്ക് എത്തിക്കുന്നത്.