ചെങ്ങന്നൂർ: സംസ്ഥാന ബഡ്ജറ്റിൽ ചെങ്ങന്നൂരിന് നൽകിയ മികച്ച പരിഗണന സ്വാഗതാർഹവും നാടിന്റെ പുരോഗതിക്ക് വേഗം നൽകുന്നതുമാണെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് അറിയിച്ചു. പ്രളയത്തിൽ തകർന്ന വെണ്മണി ശാർങ്ങക്കാവ് പാലത്തിന് പകരം വീതിയേറിയ മികച്ച പാലം നിർമ്മിക്കുന്നതിന് വേണ്ടി 20 കോടി രൂപ വകയിരുത്തി.ദീർഘനാളത്തെ ആവശ്യമായിരുന്ന ആധുനിക അറവുശാല,ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണം, പാണ്ടനാട് പി.എച്ച്.സിക്ക് പുതിയ കെട്ടിടം, പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതി ഉൾപ്പെടെ 300 കോടിയിലേറെ രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിൽ വിവിധ സർക്കാർ വകുപ്പുകളിലായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.