തിരുവല്ല: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സമന്വയ മത സൗഹൃദവേദിയുടെ ആദിമുഖ്യത്തിൽ തിരുവല്ല പട്ടണത്തിൽ ശുചിത്വ പദ്ധതി( കൈയും, മുഖവും കഴുകി ശുദ്ധീകരിക്കുവാൻ ജലവും,സോപ്പും ക്രമീകരിക്കലും സൗജന്യ മാസ്ക് വിതരണവും) മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. എം.സലിം അദ്ധ്യക്ഷത വഹിച്ചു.ഫാ.ഏബ്രഹാം മുളമൂട്ടിൽ, കെ.ആർ.പ്രതാപചന്ദ്രവർമ്മ,ആർ.ജയകുമാർ,ഷാജി തിരുവല്ല,വിനോദ് തിരുമൂലപുരം,മാത്യൂസ് ജേക്കബ്,സലിം ഖാൻ,പി.എം. അനീർ എന്നിവർ പ്രസംഗിച്ചു.