പന്തളം, കുളനട കൈപ്പുഴ ഗോപിനിവാസിൽ ഗോപിനാഥകുറുപ്പിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 12,000 രൂപയും , 8.500 രൂപ വിലയുള്ള വാച്ചും, സുഗന്ധദ്രവ്യങ്ങളും മോഷണം പോയി, സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന മകനെ കാണാൻ കഴിഞ്ഞ മാസം 15 ന് ഗോപിനാഥക്കുറുപ്പും ഭാര്യയും പോയതാണ്. വീട് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാതിയിൽ ബന്ധുവന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ കതക് പൊളിച്ച നിലയിൽ കണ്ടത്. പണവും സ്വർണവും അലമാരകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പന്തളം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി.