റാന്നി : എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും ഗുരുധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 25ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും.

ദീപശിഖാ പ്രയാണം കൺവെൻഷൻ ജനറൽ കൺവീനർ എം.എസ് ബിജുകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം പി.എൻ ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. പേഴുംപാറ 2072 ാം നമ്പർ ശാഖാ പ്രസിഡന്റ് എ.വി ആനന്ദൻ ക്യാപ്ടനും സെക്രട്ടറി സജിവ് ശ്രീശബരി വൈസ് ക്യാപ്ടനുമാകും.

4830ാം നമ്പർ കോട്ടമൺപാറ ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് രാവിലെ 8ന് പുറപ്പെടുന്ന പതാക ഘോഷയാത്ര സി.ഡി മോഹനൻ ഉദ്ഘാടനം ചെയ്യും. സി.എസ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. 3253ാം നമ്പർ കരികുളം ശാഖയിൽ നിന്ന് രാവിലെ 9ന് ആരംഭിക്കുന്ന കൊടിക്കയർ ഘോഷയാത്ര കെ.ബി മോഹനൻ ഉദ്ഘാടനം ചെയ്യും. വി.ജി കിഷോർ അദ്ധ്യക്ഷത വഹിക്കും. എൻ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തും. 3434ാം നമ്പർ നാറാംണംമൂഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന കൊടിമരഘോഷയാത്ര പ്രദീപ് കുമാർ കിഴക്കേ വിളയിൽ ഉദ്ഘാടനം ചെയ്യും. കെ.കെ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.എസ് കമലാസനൻ ക്യാപ്ടനും ബി. ബിജു വൈസ് ക്യാപ്ടനുമാകും.

ഉച്ചയ്ക്ക് 1.45ന് റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ കൺവെൻഷൻ നഗറിൽ പതാക ഉയർത്തും. 2ന് സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും.

16ന് രാവിലെ അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ സന്ദേശം നൽകുകയും ബിജു പുളിക്കലേടത്ത് ക്ലാസെടുക്കുകയും ചെയ്യും. സമാപന സമ്മേളനം ഉച്ചയ്ക്ക് 2ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാർ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, കൺവെൻഷൻ ജനറൽ കൺവീനർ എം.എസ് ബിജുകുമാർ, റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാസജി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് മോഹനൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം വി.ജി കിഷോർ എന്നിവർ സംസാരിക്കും.