കോഴഞ്ചേരി : ആറന്മുള മല്ലപ്പുഴശേരി പന്നിവേലിച്ചിറ പാടശേഖരത്തിലെ നെൽകൃഷിയുടെ കൊയ്ത്തുത്സവം വീണാ ജോർജ്ജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോസഫ്, മുൻ പ്രസിഡന്റ് മനോജ് മാധവശേരിൽ, അംഗങ്ങളായ ഏബ്രഹാം റ്റി.എ., ഉഷാകുമാരി, കുഞ്ഞമ്മ തങ്കൻ, ശാലിനി അനിൽകുമാർ, പാടശേഖര സമിതി പ്രസിഡന്റ് സദാനന്ദ പൈ, സെക്രട്ടറി റ്റി.എ. ഏബ്രഹാം, ജോ. സെക്രട്ടറി പി.എം. ശാമുവേൽ, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടർ മധു മത്തായി, കൃഷി ഒാഫീസർ ബീന വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു. 30 വർഷത്തോളം തരിശായികിടന്ന 90 ഏക്കറിൽപരം സ്ഥലത്ത് നെൽകൃഷിയിറക്കിയതിന്റെ മൂന്നാം വർഷത്തെ കൊയ്ത്തുത്സവമാണ് ഇക്കുറി നടന്നത്.