8ranni
പത്താമത് റാന്നി അന്തർദേശീയ ചലച്ചിത്രമേള രാജു എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്‌സ് സെസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പത്താമത് റാന്നി അന്തർദേശീയ ചലച്ചിത്രമേള രാജു എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള സഞ്ചരിക്കുന്ന സിനിമാ തീയേറ്ററിന്റെ റാന്നിയിലെ പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 11 മുതൽ 13 വരെ സംസ്ഥാന ചലച്ചിത്ര അക്കാഡദമിയുടെയും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെ റാന്നി ഉപാസനാ തീയേറ്ററിലാണ് മേള. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഹോമേജ് കൺട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിലായി 15 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.