അയിരൂർ: ബ്രഹ്മവാദിനികളാണ് ആർഷ സംസ്‌കാരത്തിന്റെ അഭയമുദ്രയെന്ന്
ഋഷി സാധനാലയം മഠാതിപതി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പറഞ്ഞു. അയിരൂർ
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി.
സ്ത്രീത്വത്തിന്റെ സുവർണകാലം എന്നാണ് വേദകാലം അറിയപ്പെട്ടിരുന്നത്.
ജ്ഞാനവിജ്ഞാന സാഗരത്തിലൂടെ സഞ്ചരിച്ച മുനിമാർക്കൊപ്പം ബ്രഹ്മവാദിനികളായ
മനീഷികളും വേദകാലത്ത് ഉണ്ടായിരുന്നു. വേദപാരംഗതരും ബ്രഹ്മജ്ഞാനികളുമായ
വനിതാ രത്‌നങ്ങൾ മാനവരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനും ഏതുകാലത്തും
അനുപേക്ഷണീയരാണ്. പരിത്യാഗത്തിന്റെ
മൂർത്തിയാകണം സ്ത്രീ. സ്ത്രീ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നത്
തൃജിച്ച് ശക്തി പകർന്നു നൽകാകാൻ കഴിയണമെന്നും സ്വാമിനി പറഞ്ഞു.
സ്ത്രീകൾ പൂജിക്കപ്പെടുന്നിടത്ത് ദേവന്മാർ വസിക്കുന്നതായും
തിരസ്‌കരിക്കപ്പെടുന്നിടത്ത് സർവ കർമ്മങ്ങളും നിഷ്ഫലമാകുന്നതായും
പ്രഭാഷണം നടത്തിയ പ്രൊഫ. സരിത അയ്യർ പറഞ്ഞു.
എന്നാൽ 2020മാണ്ടിലേക്കു വരുമ്പോൾ ഭാരതം ഈ കാഴ്ചപ്പാടിൽ നിന്ന്
വളരെയധികം പുറകോട്ടു വന്നിരിക്കുന്നതായി കാണാൻ സാധിക്കും. എവിടെയും
സ്ത്രീ പീഡനങ്ങൾ, ശാരീരിക പീഡനങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക
പീഡനങ്ങൾ എന്നുവേണ്ട സ്ത്രീയുടെ ഓജസിനെ, വീര്യത്തെ
താഴ്ത്തിക്കെട്ടാനായി പ്രവർത്തിക്കുന്ന അധർമ്മികളുടെ എണ്ണം
പെരുകിവരികയാണെന്ന് അവർ പറഞ്ഞു. മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാ ദേവി,രാമാ മോഹൻ എന്നിവർ സംസാരിച്ചു.