തിരുവല്ല: വളഞ്ഞവട്ടം പെരുമ്പള്ളത്ത് മഹാദേവ ക്ഷേത്രത്തിലെ ശിവപുരാണ ഏകാദശി യജ്ഞവും ശിവരാത്രി മഹോത്സവവും 10 മുതൽ 21 വരെ നടക്കും. ഓച്ചിറ രവീന്ദ്രജിയാണ് യജ്ഞാചാര്യൻ.10ന് രാവിലെ ആറിന് അഖണ്ഡനാമജപ യജ്‌ഞം വൈകിട്ട് 5ന് വിളംബരഘോഷയാത്ര ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ തുടർന്ന് പാരായണം ഒന്നിന് പ്രസാദമൂട്ട് വൈകിട്ട് ദീപാരാധന, പ്രഭാഷണം എന്നിവയുണ്ടാകും.22ന് ഒന്നിന് മഹാപ്രസാദമൂട്ട് വൈകിട്ട് 7.30 മുതൽ കലശാഭിഷേകം,8.30 മുതൽ ശ്രീഭൂതബലി 9 മുതൽ നൃത്തനൃത്യങ്ങൾ 10മുതൽ സംഗീതാർച്ചന 10.30 മുതൽ തിരുവാതിര.