തിരുവല്ല: മോട്ടോർവാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തുന്ന റോഡ്‌ഷോയ്ക്ക് (സഹയാത്രികർക്ക് സ്‌നേഹപൂർവം) കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം സ്വീകരണം നൽകി. ഇതുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ, ഫിലിംപ്രദർശനം, തെരുവ്‌നാടകം തുടങ്ങിയവ നടത്തി. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.രമണനും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ സാമുവലും നേതൃത്വം നൽകി.