റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിലേയും താലൂക്ക് ആശുപത്രി റോഡിലേയും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് എ.ഐ.വൈ.എഫ് റാന്നി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.ചില സമയങ്ങളിൽ താലൂക്ക് ആശുപത്രി റോഡിലെ തിരക്കും പാർക്കിംഗും മൂലം ആംബുലൻസ് അടക്കം രോഗികളുമായെത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്ന അവസ്ഥയാണ്. ടൗണിൽ മറ്റ് ആവശ്യങ്ങൾക്കെത്തുന്നവരും വാഹനങ്ങൾ ഈ റോഡിലാണ് പാർക്ക് ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് മുണ്ടപ്പുഴ റൂട്ടിൽ ഡോക്ടർമാരെ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ തിരക്കാണ്.ഇത് പ്രദേശവാസികളേയും ബുദ്ധിമുട്ടിലാക്കുന്നു.ഇതിന് ശ്വാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു.അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ,എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാർ,കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ജോജോ കോവൂർ,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ടി.പി അജി,ജില്ലാ കമ്മിറ്റിയംഗം വിപിൻ പൊന്നപ്പൻ,എം.കെ രാജൻ,വി.പി ശശി,കെ.ജി രാജൻപിള്ള എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി അനീഷ് കുമാർ (പ്രസിഡന്റ്),ബിനു മേലേപ്പുരയിൽ (വൈസ് പ്രസിഡന്റ്),സന്തോഷ് കുര്യൻ (സെക്രട്ടറി), അനിൽ ആനന്ദൻ (ജോയിന്റ് സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.