മല്ലപ്പള്ളി: താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയെ സംസ്ഥാന ബഡ്ജറ്റിൽ പൂർണമായും തഴഞ്ഞതായി കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ, ടൗണിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനായി സമാന്തര പാലം,പുരാതനമായ മല്ലപ്പള്ളി പൊതുമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ, റോഡുകളുടെ വികസനം,ടൗൺ മോടിപിടിപ്പിക്കൽ ഇവയ്‌ക്കൊന്നും ബഡ്ജറ്റിൽ തുക കൊള്ളിച്ചിട്ടില്ല.കോടതിയും,ഫയർസ്റ്റേഷനും ഇല്ലാത്ത ഏക താലൂക്ക് ആസ്ഥാനമായി മല്ലപ്പള്ളി ഇന്നും തുടരുകയാണ്.നിയോജകമണ്ഡലത്തിന്റെ കിഴക്കൻ മേഖലയെ വീണ്ടും മാത്യു ടി.തോമസ് എം.എൽ.എ. തഴയുന്നതിന്റെ തെളിവാണ് ഈ ബഡ്ജറ്റ്.നിരന്തരമായി മല്ലപ്പള്ളിയെ അവഗണിക്കുന്ന് എം.എൽ.എയുടെ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.ടി.ജി.രഘുനാഥപിള്ള,കീഴ്വായ്പൂര് ശിവരാജൻ നായർ,എ.ഡി. ജോൺ,തമ്പി കോട്ടച്ചേരിൽ,ടി.പി.ഗിരീഷ് കുമാർ,സുനിൽ നിരവുപുലത്ത്,ബിജു പുറത്തുട്ട്, റെജി പമ്പഴ,സജി ഈപ്പൻ,ബാബു താന്നിക്കുളം,മധു പുന്നാനിൽ, മുരളീധരൻ നായർ,എബി ഞാറക്കോടൻ,ജേക്കബ് ചക്കാനിക്കൽ,സുജിത്ത് പഴൂർ,സുമിൻ വർഗീസ്,കുര്യൻ പി.ജോർജ്ജ്,അനിത ചാക്കോ,കരുണാകരൻ നായർ,ദിലീപ് ജോൺ,സാം പനമൂട്ടിൽ, മാത്യൂസ് പി.മാത്യു,സനൂപ് തോമസ്, സാജൻ കൊച്ചിക്കുഴി എന്നിവർ പ്രസംഗിച്ചു.