09-malanada

കൊടുമൺ: ഐതിഹ്യപ്പെരുമയുടെ നിറവിലാണ് ഗിരിദേവൻ മലനട.ക്ഷേത്രത്തിന്റെ കഥയിങ്ങനെയാണ്. പണ്ട് ഒരു നൂറ്റാണ്ടിലധികം പ്രായമായ ഒരു ഞാറവൃക്ഷം തളിർത്ത് പൂത്തുലഞ്ഞ് നിറയെ കായ്കളുണ്ടായിത്തുടങ്ങി. ഞാറപ്പഴം കൊത്തിയെടുക്കാൻ ദേശാടനപക്ഷികൾ വരെയെത്തും. ശാഖോപശാഖകളായി മലമുകളിൽ തണൽ വിരിച്ചുനിൽക്കുന്ന ഈ വൃക്ഷത്തെയാണ് ഗ്രാമവാസികളെല്ലാം ആരാധിക്കുന്നത്. അതിന്റെ പിന്നിലും ഒരുസംഭവ കഥയുണ്ട്. നൂറ്റാണ്ടുകൾ മുമ്പ് ഒരു യുവ സന്യാസി ഇവിടെയൊരു പാറപ്പുറത്ത് തപസ് ചെയ്തിരുന്നു. ആൾത്താമസം തീരെക്കുറവായിരുന്ന ഈ കുന്നിന് നാലുവശവും നെൽപ്പാടങ്ങളും കരിമ്പ് കൃഷിപ്പാടങ്ങളുമായിരുന്നു. താപസന് ആരെങ്കിലുമൊക്കെ ഇളനീരും പഴവർഗങ്ങളും കൊടുക്കുമായിരുന്നു. രോഗങ്ങളും മറ്റ് ദുരിതങ്ങളുമുള്ളവർ താപസനോടുപറയും. അദ്ദേഹം തലയിൽ കൈ വച്ച് പ്രാർത്ഥിക്കും. രോഗം മാറും. അവിടെ താപസന്റെ സഹായിയായി ഒരു യുവാവുണ്ടായിരുന്നു. അയാൾക്കൊരു ഇരുമ്പുവടിയും. ഇവിടം ഗിരിദേവൻ മലനടയായി മാറി. ഇരുമ്പുവടി ഇപ്പോഴുമുണ്ട്. ഇരുമ്പുവടി ചാരിയിരിക്കുന്നത് ഒരു വെട്ടിമരത്തിലാണ്. കാർഷിക വിളകളാണ് പ്രധാന വഴിപാട്. കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രമുറ്റത്ത് നിന്നു നോക്കിയാൽ ഗിരിദേവൻ മലനടകാണാം. ഫെബ്രുവരി 9, 10, 11, തീയതികളിലാണ് ഉത്സവം 10ന് ഗ്രാമം ചുറ്റിയുള്ള മലക്കൊടി എഴുന്നെള്ളത്ത്, 11ന് രാവിലെ പടയണി