ചെങ്ങന്നൂർ: അരീക്കര ഐത്തിട്ട അഞ്ചുമലനട മഹാദേവക്ഷേത്രത്തിലെ ഉത്രം മഹോത്സവവും 6-ാംമത് ഭാഗവത സപ്താഹയജ്ഞവും നാലുമുതൽ ആരംഭിച്ചു. ബുധനാഴ്ച കലശപൂജ, കലശാഭിഷേകം, മരപ്പാണി, കളഭാഭിഷേകം മഹാനിവേദ്യം എന്നീ ആചാര അനുഷ്ഠാനങ്ങളും ഉച്ചതിരിഞ്ഞ് 2.30ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ നിന്നും ഘോഷയാത്ര പുറപ്പെടും.കളരിത്തറ ആൽത്തറ സന്നിധി,കിരാതൻ കാവ് അഞ്ചുമലനട, പനംതിട്ട അഞ്ചുമലനട എന്നീ ദേവ സ്ഥാനങ്ങളിൽ പ്രദക്ഷിണം ചെയ്തു അരീക്കര പുത്തൻവീട് ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.മറ്റ് ഘോഷയാത്രകളുമായി സംഗമിച്ച് മഹാകെട്ടുകാഴ്ച ഘോഷയാത്രയായി ഐത്തിട്ട അഞ്ചുമലനട ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.