കോന്നി: കാട്ടുപ്പന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പൊന്തനാംകുഴി കുറുമ്പിൽ വീട്ടിൽ ഗോപാലൻ (75) ന് പന്നി ആക്രമണത്തിൽ പരിക്ക്. ഇന്നലെ രാവിലെ ഒമ്പതിന് പ്രഭാത സവാരിക്കിറങ്ങിയ ഗോപാലനെ ആഞ്ഞിലിക്കുന്ന് കോട്ടപ്പാറ മുരുപ്പ് ഭാഗത്ത് പറമ്പിൽ പതുങ്ങി കിടന്ന ഒറ്റയാൻ പന്നിയാണ് ആക്രമിച്ചത്. കാലിനു ഗുരുതര പരിക്കേറ്റ ഗോപാലനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.