റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള മാടമൺ ശ്രീനാരായണ രജത ജൂബിലി കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം. കൺവെൻഷൻ നഗറിൽ യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ പതാക ഉയർത്തി. കൺവെൻഷന്റെ വിളംബരം അറിയിച്ചുള്ള വിവിധ ഘോഷയാത്രകൾ ഇന്നലെ രാവിലെ മുതൽ യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ പര്യടനം നടത്തി. ദീപശിഖ ഇന്നലെ പുലർച്ചെ ശിവഗിരി മഠം മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠരിൽ നിന്ന് യൂണിയൻ ഭാരവാഹികളായ പി.എൻ.ചന്ദ്രപ്രസാദ്, പി.കെ. ലളിതമ്മ എന്നിവർ ഏറ്റുവാങ്ങി പ്രയാണം ആരംഭിച്ചു. തുടർന്ന് പേഴുംപാറ ഗുരുദേവക്ഷേത്രാങ്കണത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പേഴുംപാറ ശാഖാ പ്രസിഡന്റ് എ.വി.ആനന്ദൻ ക്യാപ്ടനായും ശാഖാ സെക്രട്ടറി സജീവ് ശ്രീശബരി വൈസ് ക്യാപ്ടനായും സമ്മേളന നഗരിയിലേക്ക് പ്രയാണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ എം.എസ്.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം പി.എസ്.ചന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു.
പതാക ഘോഷയാത്ര കോട്ടമൺ പാറ ടൗൺ ശാഖാ ഗുരുദേവമന്ദിരത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സി.ഡി.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.എസ്. വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് എൻ. വിശ്വനാഥൻ ക്യാപ്ടനും സെക്രട്ടറി ബിന്ദു സുരേഷ് വൈസ് ക്യാപ്ടനുമായിരുന്നു.
കൊടിക്കയർ ഘോഷയാത്ര കരികുളം ശാഖയിൽ അഡ്മിനിട്രേറ്റീവ് കമ്മിറ്റിയംഗം കെ.ബി.മോഹനൻ ഉദ്ഘാടനം ചെയ്തു. വി.ജി.കിഷോർ അദ്ധ്യക്ഷനായിരുന്നു. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.ഭാസ്‌ക്കരൻ ക്യാപ്ടനും സെക്രട്ടറി ഷീബ സജി വൈസ് ക്യാപ്ടനുമായിരുന്നു. കൊടിമര ഘോഷയാത്ര നാറാണംമൂഴി ഗുരുദേവ ക്ഷേത്രത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം പ്രദീപ് കുമാർ കിഴക്കേ വിളയിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം കെ.കെ സോമരാജൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് കെ.എസ്.കമലാസനൻ ക്യാപ്ടനും ശാഖാ സെക്രട്ടറി ബിജു.ബി വൈസ് ക്യാപ്ടനുമായിരുന്നു. ഉച്ചയോടെ മാടമൺ ജംഗ്ഷനിൽ നിന്ന് സംയുക്ത ഘോഷയാത്രയായി കൺവെൻഷൻ നഗരിയിൽ എത്തിച്ചേർന്നു.