പന്തളം: ശ്രീനന്ദനാർ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി വ്രതവും ഉത്സവത്തിനും 13ന് കൊടിയേറും, 22ന് സമാപിക്കും, 12ന് രാവിലെ 5ന് ഗണപതിഹോമം, 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 7.30ന് കൊടിയേറ്റ്, 13 മുതൽ വിവിധ കരകളിൽ പറയ്‌ക്കെഴുന്നള്ളത്ത്, 20ന് രാവിലെ 5ന് ഗണപതി ഹോമം, 8ന് ഭാഗവത പാരായണം, 21ന് രാവിലെ 5ന് ഗണപതി ഹോമം, 8ന് ശിവപുരാണ പാരായണം, വൈകിട്ട് 5ന് പന്തളം നവരാത്രി മണ്ഡപത്തിൽ നിന്നും എതിരേൽപ്പ്, 6.30ന് ദീപക്കാഴ്ച .രാത്രി 12ന് ശിവരാത്രി പൂജ. 22ന് വൈകിട്ട് 4ന് കൊടിയിറക്ക്.