റാന്നി: മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിൽ എത്തുന്നവർക്ക് സേവന, സഹായ ഹസ്തവുമായി സുകർമ്മ ഹെൽത്ത്​ ഫൗണ്ടേഷൻ ആൻഡ് ഇ.കെ.നായനാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ. കൺവെൻഷൻ നഗറിൽ സൗജന്യ മെഡിക്കൽ കാമ്പാണ് ആരംഭിച്ചിട്ടുള്ളത്. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി ക്യാമ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സുകർമ്മ ഹെൽത്ത് ഫൗണ്ടേഷൻ പ്രസിഡന്റും പെരുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.എസ്.മോഹനൻ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, യൂണിയൻ ഭാരവാഹികളായ പി.ആർ.അജയകുമാർ, എം.എസ്.ബിജുകുമാർ, പി.എൻ.മധുസുധനൻ, സുകർമ്മ ഹെൽത്ത് ഫൗണ്ടേഷൻ പെരുനാട് സോണൽ സെക്രട്ടറി പി.കെ.അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഡോ.ആശാ ലക്ഷ്മി, പി.കെ.സുധാകരൻ, പത്മ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ വോളിന്റയർമാരാണ് കാമ്പിന് നേതൃത്വം നൽകുന്നത്.