കൊടുമൺ : വായനശാലകൾ ആശയസംഘടനങ്ങളുടെ വേദികളായി മാറണമെന്നും ചരിത്രം ആശയ പ്രചരണത്തിനുകൂടിയുള്ളതാവണമെന്നും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള പറഞ്ഞു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖില കേരള വായനോത്സനവ സമ്മാനദാനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ നിർവഹിച്ചു.താലൂക്ക് പ്രസിഡന്റ് എ.പി.ജയൻ അദ്ധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ജില്ലാ പഞ്ചായത്തംഗം ബി.സതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ,മുണ്ടപ്പള്ളി തോമസ്,വിനോദ് മുളമ്പുഴകെ.ജി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു. ജി.കൃഷ്ണകുമാർ സ്വാഗതവും എൻ.ആർ.പ്രസാദ് നന്ദിയും പറഞ്ഞു.ചരിത്രം ആശയസമരത്തിന്റെ വേദി എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ കേരള സാഹിത്യ അക്കാദമി അംഗം സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.