കുളത്തൂർമൂഴി:ദേവീവിലാസം ഹിന്ദുമത കൺവെൻഷന്റെ 61​-ാമതു സമ്മേളനം ഇന്ന് മുതൽ 16വരെ കുളത്തൂർമൂഴി ദേവീ നഗറിൽ നടക്കും. ഇന്ന് 5.30ന് ശോഭായാത്ര- കുന്നത്തേറ്റ് കവലയിൽനിന്നും ആരംഭിച്ച് ദേവീനഗറിലേക്ക്. വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ഡോ.ജി.മാധവൻ നായർ( ഐ.എസ്.ആർ.ഒ.മുൻ ചെയർമാൻ) സ്വാമി അഭയാനന്ദ തീർത്ഥ​പാദർ (വിദ്യാധിരാജ സേവാശ്രമം,കുടക്കച്ചിറ) അദ്ധ്യക്ഷത വഹി​ക്കും.സന്ദീപ് ജി.വാര്യർ (സംസ്ഥാന സെക്രട്ടറി,ഭാരതീയ ജനതാ യുവമോർച്ച) മുഖ്യപ്ര​ഭാഷണം നടത്തും.ഡോ.എൻ. ജയരാജ് (കാഞ്ഞിരപ്പ​ള്ളി എം.എൽ.എ.), മധുസൂ​ദനൻ ഒളോമന (വെള്ളാവൂർ പഞ്ചായത്ത് മെ​മ്പർ),കെ.പി.ഗോപിദാസ് (കൺവെൻഷൻ ഉപരക്ഷാധികാരി),എം.എസ്.ഗോപകുമാർ (കൺവെൻഷൻ പ്രസിഡന്റ്),എസ്.കെ.ശ്രീനാഥ് (കൺവെൻഷൻ ഖജാൻജി), ഹരികൃഷ്ണൻ. ജി എന്നിവർ പ്രസംഗി​ക്കും.