മല്ലപ്പള്ളി: കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി ഡിപ്പോയുടെ നവീകരണത്തിന് സംസ്ഥാന ബഡ്ജറ്റിൽ പണം അനുവദിച്ചു. കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ചിട്ടുള്ള തുകയിലാണ് മല്ലപ്പള്ളിയെയും ഉൾപ്പെടുത്തിയിട്ടുള്ളത്. വർക്ക്‌ഷോപ്പ്, ഗാരേജ്, യാർഡ് എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല പറഞ്ഞു.