പന്തളം : മങ്ങാരം ബോൾഷേവിക്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്‌ളെഡ് ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് എസ്.ഫാറൂഖിന്റെ അദ്ധ്യക്ഷത ചേർന്ന ചടങ്ങിൽ പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി മുഖ്യ അതിഥി യായിരുന്നു.പന്തളം നഗരസഭ കൗൺസിലർ ജി.അനിൽകുമാർ ജീവകാരുണ്യാ ഫണ്ട് വിതരണം ചെയ്തു.പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലസിത ടീച്ചർ,ക്ലബ് ഭാരവാഹികളായ സിജിൻ മത്തായി,അരുൺ നായർ എന്നിവർ സംസാരിച്ചു.32 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്.