തിരുവല്ല: എസ്.എൻ.ഡി.പിയോഗം മുത്തൂർ ശാഖയിലെ ആർ.ശങ്കർ പുരുഷ മൈക്രോ ഫിനാൻസ് യൂണിറ്റ് 11 -ാം വാർഷികം നടത്തി. ശാഖാ സെക്രട്ടറി പി.ഡി.ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഭാഷ്‌ബോസ് സന്ദേശം നൽകി.യൂണിറ്റ് കൺവീനർ ഷാജി കീഴുപറമ്പിൽ റിപ്പോർട്ട് അവരിപ്പിച്ചു.ശാഖാ കമ്മിറ്റിയംഗം മനേഷ്,കുടുംബ യൂണിറ്റ് സെക്രട്ടറി സുജാത മതിബാലൻ,ലളിതാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:ഷാജി കീഴുപറമ്പിൽ(കൺവീനർ),ബിനുഗോപാൽ (ജോ.കൺവീനർ). ശാഖയിലേക്ക് ലഭിച്ച മൈക്ക് സെറ്റിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി നിർവഹിച്ചു.