അടൂർ :എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സർഗ ശക്തി ഉണർത്തുവാനും, കലാ കായിക മികവുകൾ അവതരിപ്പിക്കുന്നത്തിനായി 2020 മേയ് മാസത്തിൽ ശ്രീനാരായണ കലോത്സവം നടത്തുവാൻ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് അടൂർ താലൂക്ക് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. യൂത്ത് മൂവ്മെന്റ് താലൂക്ക് സെക്രട്ടറി സുജിത് മണ്ണടി അദ്ധ്യക്ഷത വഹിച്ച താലൂക്ക് കമ്മിറ്റി യോഗം എസ്.എൻ.ഡി.പി അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടി,യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ,യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റി അംഗങ്ങളായ കണ്ണൻ ഇടത്തിട്ട,അനന്ദു എളമണ്ണൂർ,നന്ദു അർഷാദ്,ഖാനു ഐക്കാട് എന്നിവർ സംസാരിച്ചു. ശ്രീനാരായണ കലോത്സവത്തിന് മുന്നോടിയായി ഉപയോഗിക്കുവാനുള്ള പേര്,ലോഗോ എന്നിവ സമുദായ അംഗങ്ങളിൽ നിന്നും 15ന് മുൻപായി യൂണിയൻ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയിൽ എത്തിക്കണം.തിരഞ്ഞെടുക്കപ്പെട്ട പേരും ലോഗോയും നിർദേശിക്കുന്ന വ്യക്തികൾക്ക് സമ്മാനം നൽകുന്നതാണെന്ന് യൂണിയൻ യൂത്ത് മൂവേമെന്റ് കമ്മിറ്റി അറിയിച്ചു.