പത്തനംതിട്ട : മാരാമൺ കൺവെൻഷനിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ രാവിലെ 10 നും പകൽ 2 നും വൈകിട്ട് 5 നും നടക്കുന്ന പൊതുയോഗങ്ങൾക്ക് പുറമെ രാവിലെ 7.30 ന് സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമുള്ള ബൈബിൾ ക്ലാസും കൂട്ടികളുടെ പ്രത്യേക യോഗവും നടക്കും.12ന് രാവിലെ 10ന് എക്യുമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭാദ്ധ്യക്ഷർ പങ്കെടുക്കും

പൂർണ സമയ സുവിശേഷ വേലയ്ക്കായുള്ള പ്രതിഷ്ഠാ ശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ 14ന് രാവിലെ 7.30 നും 12 വയസിന് മുകളിൽ ഉള്ളവർക്ക് 15നുമാണ് ക്രമീകരിച്ചിരിക്കുന്നത്.

1895 ൽ ആരംഭിച്ച മാരാമൺ കൺവെൻഷൻ ശതോത്തര രജതജൂബിലിയായാണ് ആഘോഷിക്കുന്നത്.

മാരാമൺ കൺവെൻഷന്റെ ചരിത്ര ഗ്രന്ഥം കൺവെൻഷനിൽ പ്രസിദ്ധീകരിക്കും. 25 മിഷൻ ഭവനങ്ങൾ നിർമിച്ചു നൽകും.