toilet-complex
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ടോയ്‌​ലറ്റ് കോംപ്ലക്‌​സ് നിർമ്മാണോദ്ഘാടനം ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. കൃഷ്ണകുമാർ സമീപം

കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മാരാമൺ കൺവെൻഷൻ ടോയ്‌​ലറ്റ് കോംപ്ലക്‌​സ് നിർമ്മാണോദ്ഘാടനം ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.മാർത്തോമ്മ സഭ ജനറൽ സെക്രട്ടറി റവ.ജോർജ്ജ് ഏബ്രഹാം,അനീഷ് കുന്നപ്പുഴ, ജോർജ്ജ് മാമ്മൻ, സണ്ണി പി.എസ്., സി.വി. ഗോപാലകൃഷ്ണൻ നായർ, രഞ്ജി.എൻ എന്നിവർ പ്രസംഗിച്ചു.