തിരുവല്ല: നിരണം ഇരതോട് കറുകയിൽ കെ സി ചാക്കോ (തങ്കച്ചൻ - 84) വെയിലേറ്റ് കുഴഞ്ഞ് വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. പള്ളിയിൽ പോയി വീടിന് സമീപത്തേക്ക് മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റ പോലെ പാടുകളുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുളിക്കീഴ് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ ചാക്കോ. നരിയഞ്ചിൽ (തൃശൂർ). മക്കൾ: ബാബു, ബെറ്റി, ബിനു. മരുമക്കൾ: ബിന്ദു, ബിനോയി, ആശാ.