പത്തനംതിട്ട : പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മയെ കേരളത്തിലെ പാവനാടക പ്രവർത്തകർ ആദരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും മോനിപ്പള്ളിയിൽ ഒത്തുചേർന്നാണ് പങ്കജാക്ഷിയമ്മയുടെ മൂഴിക്കൽ വീട്ടിലെത്തിയത്. . പ്രമുഖ തോല്പാവക്കൂത്ത് കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായ പാലക്കാട് രാമചന്ദ്രപ്പുലവർ പൊന്നാടയണിയിച്ചു. വടകര സമന്വയ പാവനാടക സംഘത്തിലെ ടി.പി. കുഞ്ഞുരാമൻ മാസ്റ്റർ കാഷ് അവാർഡും ശില്പവും സമ്മാനിച്ചു. പത്തനംതിട്ട ഭൈരവി പാവനാടകവേദി ഡയറക്ടർ എം.എം.ജോസഫ് മേക്കൊഴൂർ, ഷർമ്മിഷ്ട്ട് ലാൽ, നെടുമങ്ങാട് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. കജാക്ഷിയമ്മയുടെ ചെറുമകൾ രഞ്ജിനി നോക്കുവിദ്യാ പാവകളി അവതരിപ്പിച്ചു. കുടുംബാംഗങ്ങളായ ആനന്ദ്, രഞ്ജിത്, ശിവദാസ് എന്നിവർ രഞ്ജിനിയെ അവതരണത്തിനു
സഹായിച്ചു.